ആലംകോട് വാഹനാപകടം ബൈക്കുംഇന്നോവ കാറും കൂട്ടിയിടിച്ച് .ഒരാൾ മരണപ്പെട്ടു

  


തിരുവനന്തപുരം  ആലംകോട് കൊച്ചുവിളയിൽ ഇന്ന് പകൽ ഒന്നര മണിക്ക് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ആലംകോട് ഹൈസ്കൂളിന് സമീപം ടിഎംകെ ഹൗസിൽ

 മുജീബ് റഹ്മാൻ ആണ് മരിച്ചത്. 49 വയസ്സ് ആയിരുന്നു.


 കൊച്ചുവിളയിൽവച്ച് മുജീബ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ തെറിച്ചുവീണ മുജീബിനെ ഉടൻതന്നെ കെ ടി സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലുംമരണം സംഭവിച്ചിരുന്നു.

 ആലംകോട് കിളിമാനൂർ റോഡിൽ എം ആർ സ്റ്റൗവ് റിപ്പയറിങ് സെന്റർ നടത്തുകയായിരുന്നു മുജീബ് റഹ്മാൻ.


 ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷമായിരിക്കും കബറടക്കം നടക്കുക..


ഭാര്യ..... ഷംലബീവി.

മക്കൾ..... മുഹ്സിൻ,

അഹ്സിൻ .

Post a Comment

Previous Post Next Post