ബൈക്ക് ഷോറൂമില്‍ തീപിടുത്തം; അഞ്ഞൂറോളം ബൈക്കുകള്‍ കത്തിനശിച്ചു

 


വിജയവാഡ : ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ അഞ്ഞൂറോളം ബൈക്കുകള്‍ കത്തിനശിച്ചു.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തിന് കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈ - കൊല്‍ക്കത്ത ദേശീയപാതയില്‍ കെപി നഗറിലെ ടിവിഎസ് ഷോറൂമിലാണ് തീപിടുത്തം നടന്നത്. വിവരമറിഞ്ഞ് ആളുകള്‍ എത്തുമ്ബോഴേക്കും തീ നന്നായി പടര്‍ന്നിരുന്നു.


ഒന്നരമണിക്കൂര്‍ കഠിന പ്രയത്നം നടത്തിയാണ് ഫയര്‍ ഫോഴ്സ് തീയണച്ചത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഫയര്‍ ഫോഴ്സ് ഓഫീസര്‍ ശങ്കര റാവു പറഞ്ഞു. കോടികളുടെ നഷ്ടമുണ്ടായെന്നാണ്

കണക്കുകൂട്ടല്‍. ആയിരം ബൈക്കുകള്‍ ഉള്ളതിലാണ് അഞ്ഞൂറോളം എണ്ണം കത്തി നശിച്ചത്.


രണ്ട് ദിവസം മുൻപ് കോഴിക്കോട് കുന്നമംഗലത്തെ ടിവിഎസ് ഷോറൂമും അഗ്നിക്കിരയായിരുന്നു. കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്ബിനു മുൻവശത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്.

Post a Comment

Previous Post Next Post