ഒതുക്കുങ്ങലിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി; അച്ഛൻ തൂങ്ങി മരിച്ചു.മലപ്പുറം കോട്ടക്കൽ  ഒതുക്കുങ്ങലിൽ  ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മകനെ കൊലപെടുത്തി പിതാവ് മരത്തിൽ തൂങ്ങി യെന്നാണ് സൂചന. ഒതുക്കുങ്ങൽ കുഴിപ്പുറം മീൻകുഴിയിലാണ് സംഭവം. ജ്യോതീന്ദ്രബാബു, മകൻ ഷാൽബിൻ (26) എന്നിവരാണ് മരിച്ചത്. പിതാവിനൊടപ്പമാണ് മകൻ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നത്. രാവിലെ മാതാവ് നോക്കുമ്പോഴാണ് മകനെ മരിച്ച നിലയിൽ കാണുന്നത്. പിതാവിനെ കാൺമാനുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപമുള്ള പറമ്പിലെ മരത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


രണ്ടു സഹോദരങ്ങളും മാതാവും അടങ്ങുന്നതാണ് കുടുംബം.വേങ്ങര ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി.ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post