എറണാകുളം മുവാറ്റുപുഴ കൂത്താട്ടുകുളം: എം.സി റോഡിൽ ചോരക്കുഴിയിൽ വാഹനങ്ങളുടെ ബോഡി പാച്ച് വർക്ക് ചെയ്യുന്ന വർഷോപ്പിൽ സ്ഫോടനം. ഇന്ന് പതിനൊന്നരയോടെ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. പാച്ച് വർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ് കുറ്റി പൊട്ടി തെറിച്ചാണ് അപകടകാരണം. അപകടത്തിൽ കൂത്താട്ടുകുളം സ്വദേശികളായ കിഴകൊമ്പ് സജി പി ഡി, ബാപ്പുജി ജംഗ്ഷൻ സാജൻ പി എൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വർഷോപ്പിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നിട്ടുണ്ട്. വർക്ഷോപ്പിൽ കൂടുതൽ ആളുകൾ ഇല്ലാതിരുന്നാൽ വൻ ദുരന്തമാണ് ഒഴിവായത്.