കൂട്ടുകാര്‍ കുളിക്കുന്നത് കണ്ടു നില്‍ക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണു; 10-ാം ക്ലാസുകാരന് ദാരുണാന്ത്യം

 


കോട്ടയം: കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

മാൻവെട്ടം കപിക്കാട് സ്വദേശിയായ 15-കാരൻ ആല്‍ഫ്രഡ് ജോണിയാണ് മരിച്ചത്. പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം.


കൂട്ടുകാര്‍ കുളിക്കുന്നതു കണ്ട് കരയില്‍ നോക്കി നില്‍ക്കുകയായിരുന്നു ആല്‍ഫ്രഡ്. ഇതിനിടയില്‍ കാല്‍ തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ കൂട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കരയില്‍ കയറ്റി തൊട്ടടുത്തുള്ള സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലും അവിടെ നിന്നും മുട്ടുച്ചിറ എച്ച്‌.ജി.എം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആല്‍ഫ്രഡ്. മാൻവെട്ടം കണ്ണാരത്തില്‍ ജോണി- ഷൈനി ദമ്ബതികളുടെ മകനാണ്. കടത്തുരുത്തി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post