ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണു.. 20 കാരിയുടെ കൈ അറ്റു പോയി



കോട്ടയം: വൈക്കം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിക്ക് ഗുരുതര പരുക്ക്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ (20)യ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിനിടയിൽപ്പെട്ട് യുവതിയുടെ കൈ അറ്റു പോയി. കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകൾ ആരംഭിച്ചു. അറ്റുപോയ കയ്യുമായാണ് ആശുപത്രിയിൽ എത്തിയത്.

Post a Comment

Previous Post Next Post