പാലക്കാട് കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാടിനും കരിന്പ പള്ളിപ്പടിക്കുമിടയില്‍ ആറ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് പത്തുപേര്‍ക്ക് പരിക്കേറ്റു.കരിന്പ പള്ളിപ്പടി കച്ചേരിപ്പടി വളവില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പാലക്കാട് സ്വദേശികളായ ഷാജി (45), ലജിത (39), കമല്‍ (38), ആലത്തൂര്‍ സ്വദേശിനി കമലം (70), വയനാട് സ്വദേശി സജീവൻ (53), ലോറി ഡ്രൈവര്‍ നാട്ടുകല്‍ സ്വദേശി യൂനസ് (42) എന്നിവരെ വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലടിക്കോട് കനാല്‍ പാലത്തിനു സമീപം കോയന്പത്തൂരില്‍ നിന്നും മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് ഇടിച്ച് കീരിപ്പാറ മുരിക്കോലില്‍ ത്രേസ്യാമ്മയ്ക്ക് പരിക്കേറ്റു. വേലിക്കാട് ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട് മിനി ലോറി മറിഞ്ഞു.
തുപ്പനാട് നിയന്ത്രം വിട്ട് ഏയ്സര്‍ വാൻ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചാറ്റല്‍ മഴയും റോഡിലെ മിനുസവും നിര്‍മാണത്തിലെ അപാകതയും വളവുകളും കയറ്റങ്ങളും ഇറക്കങ്ങളുമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം.
തുപ്പനാട് പാലത്തിനു സമീപത്തെ വളവില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 12 അപകടങ്ങളാണുണ്ടായത്.
കാല്‍നടയാത്രക്കാര്‍ക്കു പോലും സുരക്ഷിതമായി പോകാനാകുന്നില്ല. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് 19 വാഹനാപകടങ്ങളാണ് സംഭവിച്ചത്. റോഡിലൂടെ ഇരു ചക്ര വാഹനത്തില്‍ പോകുന്നവരും നടന്നു പോകുന്ന യാത്രക്കാരും ഭീതിയിലാണ്.