തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ 25 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞുതൃശ്ശൂർ  ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പ്രദേശവാസികളാണ് കടൽഭിത്തിയിൽ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.


25 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. തിമിംഗലത്തെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തി കരയിൽ കുഴിയെടുത്ത് സംസ്കരിച്ചു. ആദ്യമായാണ് പ്രദേശത്ത് ഇത്രയും വലിയ തിമിംഗലത്തിന്റെ ജഡം കണ്ടെത്തുന്നത്. സംഭവമറിഞ്ഞ് ഒട്ടേറെ പേരാണ് ഇവിടെ എത്തിയത്

Post a Comment

Previous Post Next Post