കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു… കോൺഗ്രസ് നേതാവടക്കം 5 പേർക്ക് പരുക്ക്

 


ആലപ്പുഴ: കോൺഗ്രസ് നേതാവും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറിലേക്കു മറ്റൊരു കാർ ഇടിച്ചുകയറി അപകടം. കാർയാത്രികരായ 5 പേർക്കു പരുക്ക്. പാമ്പാടിക്കു സമീപം ഇല്ലിവളവിലെത്തിയപ്പോൾ എതിരെ വന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നു പറയുന്നു.ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി പി.എച്ച്.സലാമും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. സലാമിനും ബന്ധുക്കളായ നാദിയ, മുഹമ്മദ് യൂസഫ്, ഹസ്മ ബീവി, ഷെറീന എന്നിവർക്കും പരുക്കേറ്റു. ഗുരുതര പരുക്കേറ്റ ഷെറീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മണർകാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊൻകുന്നത്തെ ബന്ധുവിന്റെ മരണവീട്ടിലേക്കു പോകുകയായിരുന്നു താനെന്നു പി.എച്ച്.സലാം പറഞ്ഞു. പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post