ദേശീയപാത ആറാംകല്ലിൽ വീണ്ടും ബൈക്കപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാതയിൽ ആറാംകല്ലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. മാള സ്വദേശികളായ അറക്കൽ വീട്ടിൽ ജോയൽ (23), പള്ളത്ത് വീട്ടിൽ അനുരാജ് (24) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.


കഴിഞ്ഞദിവസം ബൈക്ക് അപകടത്തിൽപ്പെട്ടതിന് എതിർവശത്താണ് അപകടമുണ്ടായിട്ടുള്ളത്.


സുഹൃത്തുക്കളായ രണ്ടു പേരും വാൽപ്പാറയ്ക്ക് വിനോദയാത്ര പോയതായിരുന്നു. തിരികെ പൊള്ളാച്ചി വഴി മാളയിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post