മനക്കൊടി - ചേറ്റുപുഴ പാതയോരത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടംതൃശ്ശൂർ  അരിമ്പൂർ: തൃശൂർ - വാടാനപ്പള്ളി

സംസ്ഥാന പാതയിൽ മനക്കൊടി പാടശേഖരത്ത് വച്ച് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയാണ് നിൽക്കുന്നത്. തൃശൂരിൽ നിന്നും വന്നിരുന്ന ബസാണ് കാറിൽ ഇടിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കുണ്ടായി

Post a Comment

Previous Post Next Post