ഹരിത കർമ്മ സേന ഡ്രൈവറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിതൃശ്ശൂർ വാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്ത് ഹരിത കർമ്മസേനയിലെ താൽക്കാലിക ഡ്രൈവറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര ബാറിനടുത്ത് 


താമസിക്കുന്ന വാടാനപ്പള്ളി മുൻ ഗ്രാമ പഞ്ചായത്തംഗം കടവത്ത് പരേതനായ ചെറുകണ്ഠക്കുട്ടിയുടെ മകൻ കെ.സി. സുനിൽകുമാർ (56) ആണ് മരിച്ചത്.


സി.പി.എം. വാടാനപ്പള്ളി നട ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദിന്റെ സഹോദരനാണ്. വ്യാഴാഴ്ച ഉച്ചക്ക് വീടിന് സമീപം വെള്ളം നിറഞ്ഞ തോട്ടിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടു പറമ്പിലെ തേങ്ങയെടുത്ത് വരുമ്പോൾ തോട് ചാടിയപ്പോൾ ഭിത്തിയിൽ തലയിടിച്ച് അബോധാവസ്ഥയിൽ വെളളം നിറഞ്ഞ തോട്ടിലേക്ക് വീണ് മുങ്ങിമരിച്ചതാകാമെന്ന് കരുതുന്നു. തലയിൽ പൊട്ടലുണ്ട്. ഭാര്യ: നിഷ, മക്കൾ: അനന്യ (ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ബി.സി .എ.വിദ്യാർഥിനി), അനാമിക (കണ്ടശ്ശാംകടവ് സെന്റ് മേരിസ് കോൺവെന്റ് വിദ്യാർഥിനി) സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post