റിയാദ്: തബൂക്കിന് സമീപം ഹഖിൽ ഒരു വീടിന് തീപിടിച്ച് മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. വിവരം അറിഞ്ഞയുടൻ സിവിൽ ഡിഫൻസിന് കീഴിൽ അഗ്നിശമന സേന ഉൾപ്പെടെയുള്ള സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വദേശി കുടുംബമാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം . തീപിടിത്തത്തിൻറ കാരണം കണ്ടെത്താനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.