രാമനാട്ടുകരയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിന് പരിക്ക്

 


കോഴിക്കോട്  രാമനാട്ടുകര : രാമനാട്ടുകര ബൈപ്പാസിൽ കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി, പ്രജീഷ് (23 ) ആണ് മരിച്ചത്. കാറിന് പിന്നിലിടിച്ച ബൈക്ക് റോഡിലേക്ക് തെറിച്ചു വീണപ്പോൾ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post