കൂത്താട്ടുകുളം ശിവക്ഷേത്രക്കുളത്തി ൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

 


കൂത്താട്ടുകുളം: കൂത്താട്ടുകുളം ശിവക്ഷേത്രക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തിയിൽ അഞ്ജലി ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന കടുത്തുരുത്തി ഇരവിമംഗലം ആയംകൂടി വട്ടക്കുന്നേൽ സെബാസ്റ്റ്യൻ (64) ആണ് മരിച്ചത്. കുളത്തിൽ രാവിലെ കുളിക്കാൻ എത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച ഉച്ചമുതൽ സെബാസ്റ്റ്യനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കൂത്താട്ടുകുളം പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post