വെറ്റിലപ്പാറയിൽ പുകപ്പുരക്ക് തീപിടിച്ച് എട്ട് ക്വിന്റലോളം റബ്ബർ കത്തിനശിച്ചു

 


മലപ്പുറം:ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ച് എട്ട് ക്വിന്റലോളം റബ്ബർ കത്തിനശിച്ചു. ഓടക്കയം കൂരങ്കല്ല് സ്വദേശി കള്ളിക്കാട് കെ.പി. മാത്യുവിന്റെ വീടിനോട് ചേർന്ന് നിർമിച്ച പുകപ്പുരക്കാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച


ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്


സംഭവം.ഉടൻ തന്നെ വീട്ടുകാർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. .തുടർന്ന് മുക്കം അഗ്നിരക്ഷ സേനസ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. അപകട സമയം നാട്ടുകാരുടെ സേനയുടെയും കൃത്യമായ ഇടപെടൽ


വലിയ അപകടമാണ്


ഒഴിവാക്കിയത്.സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ കെ.നാസർ,കെ സന്തോഷ്


കുമാർ,സേനാംഗങ്ങളായ കെ.സി.


സലീം,കെ രജീഷ്, വൈ.പി. ഷറഫുദ്ദീൻ,


വി.എം. മിഥുൻ ചാക്കോ ജോസഫ്, ജി


ആർ അജേഷ്, സനീഷ് പി. ചെറിയാൻ, വി.


സുനിൽ കുമാർ എന്നിവരാണ്


രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post