കെട്ടിടത്തില്‍ നിന്നു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

 


കാഞ്ഞങ്ങാട് > കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍ നിന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചിത്താരി കടപ്പുറം സ്വദേശി വേണു (48) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 9.30 മണിയോടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിൻ്റെ മൂന്നാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. 


ഉടനെ സമീപവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ചിത്താരികടപ്പുറത്തെ പക്കീരൻ - കമലാക്ഷി ദമ്ബതികളുടെ മകനാണ്. ഭാര്യ: ഉഷ. മകൻ: വിഷ്ണു. സഹോദരങ്ങള്‍: വിജയൻ, ശശി, സുനിത, സുലോചന, നാരായണി, ഓമന, പരേതയായ ശാരദ

Post a Comment

Previous Post Next Post