താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.ചുരം ഒമ്പതാം വളവിലാണ് ബൈക്ക് ബസിനടിയിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ബത്തേരി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു തടസ്സപ്പെട്ട ഗതാഗതം ഹൈവേ പോലിസെത്തി നിയന്ത്രിച്ചു വരുന്നു.