തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ കാജാ കമ്പനി ബസ്സ് സ്റ്റോപ്പിന് സമീപം ഇന്ന് കാലത്ത് 8.30 ഓടെ സനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. എടക്കഴിയൂർ സ്വദേശി പന്തായി വീട്ടിൽ ബാലൻ എന്നവരുടെ മകൻ സനിൽകുമാർ (31) ആണ് മരണപ്പെട്ടത്.
.അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണ സനിൽ കുമാറിൻ്റെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.