കൊവ്വപ്പുറത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചുകണ്ണൂർ  ചെറുകുന്ന് കാല്‍നടയാത്രക്കാരന്‍ബൈക്കിടിച്ചു മരണമടഞ്ഞു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ ബര്‍ദ്വാന്‍ സ്വദേശി ജമാല്‍ ഖാനാണ്(53)മരണമടഞ്ഞത്.

ബൈക്ക് യാത്രക്കാരനായ കര്‍ണാടക ഉഡുപ്പി സ്വദേശി ശ്രേയരാജ് ഷെട്ടിക്ക് നിസാരപരുക്കേറ്റു. സുഹൃത്തിനൊന്നിച്ചു ബൈക്കില്‍ തൃശൂരിലേക്ക് പോവുകയായിരുന്നു ഇയാള്‍.വെളളിയാഴ്ച്ച രാവിലെ ഏഴുമണിയോടെ കൊവ്വപ്പുറം ഓട്ടോസ്റ്റാന്‍ഡിന് അടുത്തുവെച്ചായിരുന്നുഅപകടം.


കൊവ്വപ്പുറത്തെ താമസസ്ഥലത്തു നിന്നും പാപ്പിനിശേരിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം..ജമാല്‍ഖാന്‍ ഒരാഴ്ച്ച മുന്‍പേയാണ് കണ്ണൂരിലെത്തിയത്. 


കൂട്ടുകാരുമൊത്ത് നടന്നുപോവുകയായിരുന്നജമാല്‍ ഖാനെ പുറകില്‍ നിന്ന് എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഉടനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് ഇയാളെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാവിലെ പത്തുമണിയോടെ മരണമടയുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പൊലിസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post