സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു .



മുക്കം:മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ കോനൂർകണ്ടി മരത്തോട് റോഡിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു . കൊടിയത്തൂർ കുളങ്ങര സ്വദേശി


അബ്ദുൽ സലാം ആണ് മരണപ്പെട്ടത്.

രാത്രിയാണ് അപകടം നടന്നതെന്നാണ് സൂചന.രാവിലേയാണ് അപകടം


പുറംലോകം അറിഞ്ഞത്. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിരം അപകട മേഖലയായ ഇവിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്, ഇന്ന്  രാവിലെയാണ് അപകടം നടന്ന വിവരം പുറത്തറിയുന്നത്.നിരവധി വിനോദ സഞ്ചാരികൾ കടന്നു പോകുന്ന വഴിയാണ് ഇത്.

Post a Comment

Previous Post Next Post