ഇടുക്കി രാജാക്കാടിന് സമീപം പന്നിയാർകൂട്ടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പന്നിയാർകൂട്ടി സെന്റ് മേരീസ് പള്ളിയ്ക്ക് സമീപമുള്ള തോട്ടിലാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. 2 മാസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമീക നിഗമനം.
സമീപത്തെ പുരയിടത്തിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് രാജാക്കാട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.