കുമ്പളയില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്



കാസർകോട്  കുമ്പള: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് വിട്ട് മടങ്ങുമ്പോള്‍ കുമ്പള പാലത്തിന് സമീപത്ത് ദേശീയപാത ആറുവരി പ്രവൃത്തി നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സുരക്ഷാ ഡിവൈഡറിലിടിച്ചതിന് ശേഷം കാര്‍ തലകീഴായി മറിയുകയാണുണ്ടായത്. പരിക്കേറ്റവരെ കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post