മരുമകന്റെ വെട്ടേറ്റ് വയോധികന് ​ദാരുണാന്ത്യംമലപ്പുറം എടക്കര: മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ്(77) മരിച്ചത്. മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ജില്ലയുടെ ചുമതലയുള്ള പൊലീസ് മേധാവി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി, വഴിക്കടവ് ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തി.

Post a Comment

Previous Post Next Post