പാലക്കാട് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ

 


പാലക്കാട്: ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. കടമ്പഴിപ്പുറത്ത് പ്രഭാകരന്‍ നായരാണ് മരിച്ചത്. ഭാര്യ ശാന്തകുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ബുധനഴ്ച ആണ്സംഭവം. പ്രഭാകരന്‍ നായര്‍ ഏറെ നാളായി അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ശാന്തകുമാരി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.


സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനെ തുടര്‍ന്ന് കുപിതയായ ശാന്തകുമാരി പ്രഭാകരന്‍ നായരുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി എന്നതാണ് കേസ്. പിറ്റേന്ന് കുറ്റബോധത്താല്‍ ശാന്തകുമാരി കിണറ്റിലേക്ക് ചാടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, നാട്ടുകാരുടെ സഹായത്തോടെയാണ് ശാന്തകുമാരിയെ രക്ഷിച്ചു. തുടര്‍ന്ന് നോക്കുമ്പോഴാണ് പ്രഭാകരന്‍ നായരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.


പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ പാട് കണ്ടെത്തി. വിശദമായ പരിശോധനയില്‍ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ശാന്തകുമാരി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post