ചുനക്കരയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി പുഞ്ചയിൽ മുങ്ങിമരിച്ചു. അടൂർ മണക്കാല സ്വദേശികളായ ശ്രീജ – ബിജു ദമ്പതികളുടെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ചുനക്കര ഗവ. വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൂട്ടുകാരിക്കൊപ്പം സ്കൂളിനു സമീപമുള്ള പുഞ്ചയിൽ പോയതാണ്. കാണാതായതോടെ നടന്ന തിരച്ചലിൽ വൈകിട്ട് അഞ്ചരയോടെ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയും കുടുംബവും മാതാവിന്റെ ചുനക്കരയിലുള്ള കുടുംബ വീടിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയാണ്.
