എടപ്പാള്‍ : സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു.
നടക്കാവ് ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുമായിനെല്ലിശ്ശേരി ഭാഗത്തു നിന്നും നടുവട്ടം ഭാഗത്തേക്ക് വരുന്നതിനിടെ ഇന്ന് വൈകുന്നേരം 4.15-ന് ആണ് അപകടം.
അപകടത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു
