കോഴിക്കോട് കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മധ്യ വയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.കുറുവങ്ങാട് ‘അവിട്ടം’ വീട്ടില്‍ മോഹനന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പൊലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗ്രേഡ് എ.എസ്.ടി.ഒ
പി.കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്. സേനാംഗങ്ങൾ ആയ നിധി പ്രസാദ് ഇ.എം, അരുൺ എസ്, വിജീഷ് കെ.എം, ഷാജു, ബാലൻ ടി.പി ഫയർ ഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു
