തൃശ്ശൂർ കാണിപ്പയ്യൂർ: കാണിപ്പയൂരിൽ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കുന്നംകുളം - തൃശൂർ റോഡിലെ കാണിപ്പയ്യൂരിൽ പമ്പ് ഹൗസിന് പുറകു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെ പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം
കണ്ടത്. തുടർന്ന് സ്ഥലം കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം പോലീസ്, അഗ്നിശമനസേന എന്നിവർ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഏകദേശം 60വയസ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
