കെ.എസ്.ആർ.ടി.സി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം

  


തിരുവനന്തപുരം :നെടുമങ്ങാട് പനയമുട്ടത്ത് കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി വയോധികൻ മരിച്ചു. 

പനയമുട്ടം മണികണ്ഠ വിലാസത്തിൽ കൃഷ്ണൻ നായർ (80) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം . ക്ഷീര കർഷകനായ കൃഷ്ണൻ നായർ ആട്ടു കാൽ പാൽ സെസൈറ്റിയിൽ പാലും കൊണ്ട് പോയതാണ്. പനയമുട്ടം ജംഗ്ഷനിൽ നിന്നും ബസിന്റെ മുൻവശത്തെ വാതിൽ കൂടി കയറിരുന്നതിനിടെ പിടി വിട്ടു താഴെ വീഴുകയായും തുടർന്ന് ബസിന്റെ പിന് ടയർ തലയിലുടെ കയറി ഇറങ്ങുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം . സംഭവസ്ഥലത്ത് വച്ച് തന്നെ വൃദ്ധൻ മരിച്ചു. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ് . ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. നെടുമങ്ങാട് പോലീസ് സ്ഥലത്ത് മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post