പാലത്തിന്റെ കൈവരിയില്‍ തട്ടി പുഴയിൽ വീണ. യുവാവിന്റെ മൃതദേഹം കണ്ടെത്തി

  


വയനാട്: പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിലേക്കു വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വരയാല്‍ പുത്തേട്ട് വീട്ടില്‍ അജയ് സോജ (25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി മാനന്തവാടി കരിന്തരിക്കടവ് പാലത്തിന്റെ കൈവരിയില്‍ തട്ടി അജയ് സ്കൂട്ടറുമായി പുഴയിലേക്കു വീഴുകയായിരുന്നു. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

Previous Post Next Post