തൃശ്ശൂർ ചേർപ്പ്: ചൊവ്വൂർ ചെറിയ കപ്പേളക്ക് സമീപം വാഹനാപകടം. നിയന്ത്രണം വിട്ട ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരുക്കേറ്റു. ചൊവ്വൂർ കാരക്കട ഉണ്ണികൃഷ്ണന്റെ മകൻ ആദർശി (24) നാണ് തലക്ക് സാരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്.