ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ ബൈക്ക് മറിഞ്ഞ് രക്തം വാര്‍ന്ന് കിടന്ന 69കാരന് രക്ഷകരായത് കെഎസ്ആര്‍ടിസി ജീവനക്കാർ



ഇടുക്കി  നെടുങ്കണ്ടം ▪️ അപകടത്തിൽപെട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. ചൊവ്വാഴ്ച രാത്രിയിൽ ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ അപകടത്തിൽപെട്ടു കിടന്ന മുണ്ടിയെരുമ സ്വദേശി ചന്ദ്രമോഹനെയാണ് (69) ബസ് ജീവനക്കാർ രക്ഷിച്ചത്. ഏഴുമണിയോടെ ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപാറയിലെ ഏലത്തോട്ടത്തിന് സമീപമാണ് സംഭവം. ബൈക്ക് മറിഞ്ഞ് റോഡരികിൽ കിടന്നിരുന്നയാളെ ബസ് ജീവനക്കാർ കാണുകയായിരുന്നു. 


തലയ്ക്ക് പരുക്കേറ്റ് രക്തം വാർന്ന് ഒഴുകിയ നിലയിലായിരുന്ന ഇയാളെ വാഹനങ്ങൾക്ക്‌ കൈകാണിച്ചു നിർത്തി ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. തുടർന്ന് നിറയെ ആളുകളുള്ള കെഎസ്ആർടിസി ബസിൽ തന്നെ ഉടുമ്പൻചോലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.


തലയ്ക്ക് പരുക്കുള്ളതിനാൽ ഇവിടെ നിന്നും ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു. എറണാകുളത്തു നിന്നും പൂപ്പാറ വഴി നെടുങ്കണ്ടത്തേക്ക് വന്ന നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ എസ്.റോയ്, കണ്ടക്ടർ രാജൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post