പേരാമ്പ്ര റോഡരികിൽ വയോധികൻ മൃതദേഹം; സമീപത്തായി ഇടിച്ചതെന്ന് കരുതുന്ന സ്കൂട്ടറും



കോഴിക്കോട്  പേരാമ്പ്ര: വയോധികനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് ചാലിൽ വേലായുധൻ (75) ആണ് മരിച്ചത്. ചെമ്പ റോഡിൽ കൈലാസ് ഫുഡ് പ്രൊഡക്ട്സിന് സമീപമായിരുന്നു മൃതദേഹം. ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


റോഡരികിൽ വയോധികൻ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പേരാമ്പ്ര പോലീസിൽ വിവരമറിയിച്ചത്.പോലീസ് എത്തി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണറിയുന്നത്. വീണുകിടക്കുന്നതിനു സമീപത്തായി ഇടിച്ചിട്ടതെന്ന് ഒരു സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.

ഇത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post