തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു, അമ്മ രമ്യ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.
എട്ടുവയസുള്ള മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിലില്ലായിരുന്നു. നാട്ടുകാരാണ് ഇരുവരെയും പുറത്തെത്തിച്ചത്. തുടർന്ന് ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. രമ്യക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രമ്യയും ഭർത്താവ് രാജേഷും തുണിക്കടയിലെ ജീവനക്കാരാണ്. പൊലീസ് ഭർത്താവിന്റെ മൊഴിയെടുക്കുന്നു.
