തിരുവനന്തപുരം: വിഴിഞ്ഞത്ത് കുട്ടികളുമായി വന്ന സ്കൂള്‍ ബസ് മറിഞ്ഞു. വിഴിഞ്ഞം തെരുവിലെ ഗവണ്‍മെൻറ് എല്‍പിസിലെ വിദ്യാര്‍ത്ഥികളുമായി വന്ന വാഹനമാണ് മറിഞ്ഞത്.
ആര്‍ക്കുംഗുരുതര പരിക്കുകളില്ല. വൻ ദുരന്തമാണ് ഒഴിവായത്. വീതി കുറഞ്ഞ വഴിയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
പരിക്കേറ്റവരെ വിഴിഞ്ഞം ഗവണ്‍മെൻറ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിഴിഞ്ഞം ടൗണ്‍ഷിപ്പിനകത്ത് വടുവച്ചാലിലാണ് അപകടം നടന്നത്. വാഹനത്തിന് കൃത്യമായ ഫിറ്റ്നസോ മറ്റു രേഖകളോ ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വാഹനത്തിൻറെ ഭാഗങ്ങള്‍ പലതും തുരുമ്ബിച്ചു തകര്‍ന്ന നിലയിലാണ്.
