വളാഞ്ചേരി ആലിൻ ചുവടിൽ കനത്ത മഴയെ തുടർന്ന് പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നും വിദ്യാർത്ഥിക്ക് ഷോക്കേറ്റു. നാട്ടുകാരനായ അബ്ദുൽ ജലീലിന്റെ സമയോചിതമായ ഇടപെടലിൽ കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടി. കൊട്ടാരം സ്വദേശി മുസ്തഫയുടെ മകൻ നിദാസിനാണ് അപകടത്തിൽ പരിക്കേറ്റത്. MS സ്കൂളിലെ 8ആം ക്ലാസ് വിദ്യാർത്ഥിയാണ് പരിക്കേറ്റ കുട്ടി. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ആണ് അപകടം