കാസർകോട് കാഞ്ഞങ്ങാട്: ചിത്താരിയില്‍ ഓടോറിക്ഷ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ മുഹമ്മദിന്റെ ഭാര്യ ഖദീജ (75) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ചിത്താരി കെ എസ് ഇ ബി ഓഫീസിന് സമീപത്താണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓടോറിക്ഷ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വയോധികയെ ഓടിക്കൂടിയവര്‍ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കളും ആശുപത്രിയില്‍ എത്തി. ഓടോറിക്ഷ ഡ്രൈവര്‍ക്കതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.