സ്വകാര്യ ബസ് കെഎസ്‌ആര്‍ടിസിയില്‍ ഇടിച്ച്‌ അപകടം: അഞ്ച് യാത്രക്കാര്‍ക്ക് പരിക്ക്



കിഴക്കമ്ബലം: സ്വകാര്യ ബസ് കെഎസ്‌ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ അത്താണിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

മൂവാറ്റുപുഴ ഭാഗത്തേക്ക് തടിയുമായി പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് കെഎസ്‌ആര്‍ടിസി ആദ്യമിടിച്ചത്. തൊട്ടുപിന്നില്‍ ഈ ബസിനെ മറികടക്കാൻ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ ഇരു ബസുകളിലുമുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്ക് ബസുകളുടെ ചില്ലില്‍ മുഖം ഇടിച്ചതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ക്ക് പട്ടിമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.


കുന്നത്തുനാട് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.

Post a Comment

Previous Post Next Post