കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കുന്ദമംഗലം മുറിയനാലില്‍ ഇന്ന് രാവിലെ 7.45ന് ആയിരുന്നു സംഭവം.
മുറിയനാല്‍ സ്വദേശി മുഹമ്മദിൻ്റെ സ്കൂട്ടര്‍ ആണ് കത്തി നശിച്ചത്. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടനെ സ്കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സ്കൂട്ടര്‍ നിര്‍ത്തുകയായിരുന്നു.
നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തി സ്കൂട്ടറിന്റെ തീ അണച്ചു.