ഇടുക്കി അടിമാലി അപ്സര കുന്നിൽ അടിമാലി തോട്ടിലേക്ക് ബൈക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം രാവിലെ കണ്ടെത്തി. അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലാർകുട്ടി സ്വദേശി പുത്തൻപുരയ്ക്കൽ അനീഷ് (29)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒൻപതരയോടെ മാങ്കുളം
- കൊരങ്ങാട്ടി - അടിമാലി റോഡിലെ
അപ്സരകുന്നിൽ ബൈക്കിനോടൊപ്പം
വെള്ളച്ചാട്ടത്തിലേക്ക് മറിയുകയായിരുന്നു. പോലിസും നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ കനത്ത വെള്ളപ്പാച്ചിലും മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമായി. .അനീഷിന് ഭാര്യയും രണ്ടു വയസുള്ള കുട്ടിയുമുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
