മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം മംഗ്ളൂറില്‍ ഹോടെലിലെ നീന്തല്‍ക്കുളത്തില്‍ കണ്ടെത്തിമംഗ്ളുറു:  മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം ഹോടെലിലെ നീന്തല്‍ക്കുളത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സ്വദേശി ഗോപു ആര്‍ നായരാണ് മരിച്ചത്. ഇദ്ദേഹം യൂണിയൻ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. മംഗ്ളൂറിലെ പ്രശസ്തമായ മോത്തി മഹല്‍ ഹോടെലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


ഞായറാഴ്ച മംഗ്ളുറു നഗരത്തിലെത്തിയ ഇദ്ദേഹം ഹോടെലില്‍ താമസിക്കുകയും തിങ്കളാഴ്ച പുലര്‍ചെ നാല് മണിയോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതായുമാണ് വിവരം. ഇതിനിടയിലാണ് ഹോടെലിലെ തന്നെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി വെൻലോക് ആശുപത്രിയിലേക്ക് മാറ്റി. പാണ്ഡേശ്വര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സ്വാഭാവിക മരണമാണോ കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post