റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


കാസർകോട്  കുമ്പള: റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായിക്കാപ്പ് നാരായണമംഗലം സ്വദേശിയും കര്‍ണാടകയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനുമായ കേശവ (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായിക്കാപ്പ് ഉജിര്‍കരയിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം മംഗല്‍പാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിമല. മക്കള്‍: വിനയ, വിദ്യ.

Post a Comment

Previous Post Next Post