കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിപാലക്കാട്: കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് അലനല്ലൂർ സെക്ഷനിലെ ലൈൻമാനായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി സജീവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

അല്ലനല്ലൂർ ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിലാണ് സജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ലോഡ്ജിന്റെ ഒന്നാം നിലയിലെ ഒറ്റ മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കാണപ്പെട്ടത്. തൊട്ടടുത്ത മുറിയിലെ താമസക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് കണ്ണൂർ സ്വദേശിയായ ഇയാൾ അലനല്ലൂർ സബ്സ്റ്റേഷനിൽ ജോലിക്ക് കയറിയത്. സംഭവത്തിൽ നാട്ടുക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post