പഴയങ്ങാടിയിൽ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതര പരിക്ക്

 


 കണ്ണൂർ പഴയങ്ങാടി: ഇന്ന് രാവിലെ പഴയങ്ങാടി ബസ്റ്റാന്റിന് സമീപം സ്വകാര്യ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതതരമായി പരിക്കേറ്റു. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന കെ.എ.ഉമ്മർ ( 65)നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു അപകടം ടൗണിൽ കോസ്മോസ് എന്ന ഇലക്ട്രോണിക്ക്സ് കട നടത്തുന്ന ഉമ്മർ ഷോപ്പിലെക്ക് പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ തളിപ്പറമ്പ - പുതിയങ്ങാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു.Post a Comment

Previous Post Next Post