തൃശൂർ: ചേലക്കര പഴയന്നൂരിൽ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ച് കയറി. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളാർക്കുളം പ്രദേശത്താണ് റോഡരികിലൂടെ നടന്നു വരുന്ന നാല് വിദ്യാർത്ഥികൾക്ക് നേരെ എതിരെ വരുന്ന ഓട്ടോറിക്ഷ ഇടിച്ചത്. നിയന്ത്രണം വിട്ട് ഈ ഓട്ടോ ഇടിച്ചതിനെ തുടർന്ന് 3 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയായിരുന്നു. ഹുസൈൻ എന്ന വിദ്യാർത്ഥി ചാടി ഇറങ്ങിയതിനെ തുടർന്നാണ് അപകടത്തത്തിൽ നിന്ന് രക്ഷപെട്ടത്. വെള്ളാർക്കുളം പ്രദേശത്ത് താമസിക്കുന്ന അജയ്, അഭിനന്ദ്, അച്ചു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലക്കും ശരീരത്തിനും ആണ് പരിക്കേറ്റത്. ഓട്ടോ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്.