ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്തൃശ്ശൂർ  പട്ടിക്കാട്. ചുവന്നമണ്ണ് സെന്ററിൽ ദേശീയപാത കുറുകെ കടക്കുകയായിരുന്ന യുവതിക്ക് കാറിടിച്ച് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് സ്വദേശിനി വേനപ്പാറ കല്ലിടക്കൽ പുഷ്പയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഒല്ലൂരിലെ ഒരു ഹോം നേഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പുഷ്പ.


ഇന്ന് വൈകീട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. പൂവഞ്ചിറയിലെ ഒരു വീട്ടിൽ ഹോം നേഴ്സിനെ കൊണ്ടു ചെന്നാക്കി തിരികെ ബസിൽ കയറാൻ ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് ഇവർ തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. ദേശീയപാത കുറുകെ കടക്കുന്നയാളെ കണ്ട് കാറിന്റെ വേഗത കുറയ്ക്കാൻ ഡ്രൈവർക്ക് സാധിച്ചത് വലിയ അപകടം ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു. എറണാകുളത്തു നിന്നും കൊടുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്.

ചുവന്നമണ്ണ് സെന്ററിൽ ദേശീയപാത കുറുകെ കടക്കുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post