കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം: പുതുപൊന്നാനി സ്വദേശി മരണപ്പെട്ടു.

 


 മലപ്പുറം  പുതുപൊന്നാനി ചെങ്കോട്ടക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ കോയാലിന്റെ മുഹമ്മദ് (പൊട്ടിന്റെ) മകൻ അശ്റഫ് (38)ആണ് മരണപ്പെട്ടത്. സഹോദരന്റെ ഉടമസ്ഥതയിലുള്ള സുന്ദരി വള്ളത്തിൽ പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറത്തിന് പടിഞ്ഞാറുഭാഗം കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അശ്റഫിനെ കരയിലെത്തിച്ച് പരസ്പരം ജി.സി.സി അംബുലൻസിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post