കുവൈത്ത്: കുവൈത്തിൽ ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരൻ കഴുത്തറത്തു കൊന്നു. കൊലപാതകത്തിന് ശേഷം കഴുത്തിലെ ഞരമ്പ് സ്വയം മുറിച്ച് പ്രതിയും ജീവനൊടുക്കി. സ്‌പോൺസറുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വേലക്കാരിയെ യുവാവ് കൊലപ്പെടുത്തിയത്. അൽഉമരിയ ഏരിയയിലാണ് സംഭവം.
വസ്ത്രത്തിൽ ഒളിപ്പിച്ച കത്തി പ്രതി പുറത്തെടുത്തതിന് പിന്നാലെ വേലക്കാരിയെ അപ്രതീക്ഷിതമായി തുടർച്ചയായി കുത്തുകയും കഴുത്തറുക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് പരിശോധനക്കായി യുവതിയുടെ മൃതദേഹം സുരക്ഷാ വകുപ്പുകൾ ആശുപത്രിയിലേക്ക് നീക്കി.