തൃശൂർ പൂത്തോൾ അരണാട്ടുകരയിൽ ശക്തമായ കാറ്റും മഴയും…11 കെവി വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു

 


തൃശൂർ: ശക്തമായ കാറ്റും മഴയും കാരണം തൃശൂർ പൂത്തോൾ അരണാട്ടുകരയിൽ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു. തെങ്ങ് റോഡിലെ 11 കെ വി വൈദ്യുതി ലൈനിൽ വീണ് അപകടകരമായ അവസ്ഥയിൽ ആയെങ്കിലും കെ എസ് ഇ ബിയും ഫയർ ഫോഴ്സും സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയ ശേഷം സ്കൈ ലിഫ്റ്റ് വാഹനത്തിൻ്റെ സഹായത്തോടെ ഫയർ റെസ്ക്യൂ ടീമാണ് അപകടം ഒഴിവാക്കിയത്. ഫയർ റെസ്ക്യൂ ടീം ചെയിൻസോ ഉപയോഗിച്ച് തെങ്ങ് മുറിച്ചു മാറ്റിയതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്സ് ടീം രക്ഷാപ്രവർത്തനത്തിൻ്റെ വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post